തന്റെ വീട്ട് മുറ്റത്ത് ടി.പി ചന്ദ്രശേഖരനെ വെട്ടി വീഴ്ത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ട്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: തന്റെ വീട്ട് മുറ്റത്ത് ടി.പി ചന്ദ്രശേഖരനെ വെട്ടി വീഴ്ത്താന്‍ ശ്രമം ഉണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മനോരമ ന്യൂസിന്റെ പ്രത്യേക തെരഞ്ഞെടുപ്പ് പരിപാടിയായ പൊരിഞ്ഞ പോരില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ദല്‍ഹിയില്‍ നിന്ന് തിരികെയെത്തിയ തന്നെ കാണാന്‍ രാത്രി പന്ത്രണ്ട് മണിക്ക് ടി.പി ചന്ദ്രശേഖരന്‍ തന്റെ വീട്ടിലെത്തിയിരുന്നു.

ഗള്‍ഫ് മലയാളികളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാനായിരുന്നു അദ്ദേഹം എത്തിയത്. തനിക്കെതിരെയുള്ള വധഭീഷണിയെ കുറിച്ചും ടി.പി ചന്ദ്രശേഖരന്‍ അന്ന് പറഞ്ഞിരുന്നെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

സംസാരിച്ച് ഇരിക്കുന്നതിനിടെ ചില ശബ്ദങ്ങള്‍ പുറത്തുനിന്ന് കേട്ടെന്നും ഇത് കേട്ട ടി.പി തനിക്ക് പോകണമെന്നും ‘അവരാണെന്ന്’ തോന്നുന്നെന്നും ടി.പി പറഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.

അക്രമരാഷ്ട്രീയത്തിനെതിരായ വിധിയെഴുത്താണ് വടകരയില്‍ നടക്കാന്‍ പോകുന്നതെന്ന് ആര്‍.എം.പി നേതാവും വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കെ.കെ.രമയും പ്രതികരിച്ചു.

Share news
error: Content is protected !!
Scroll to Top