Section

malabari-logo-mobile

റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചു; റേഷന്‍ വിതരണം തുടരും

HIGHLIGHTS : Ration mustering stopped; Ration distribution will continue

റേഷന്‍ മസ്റ്ററിംഗുമായി ബന്ധപ്പെട്ട സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ എന്‍. ഐ. സിക്കും ഐ. ടി മിഷനും കൂടുതല്‍ സമയം വേണ്ടിവരുന്നതിനാല്‍ സംസ്ഥാനത്തെ റേഷന്‍ മസ്റ്ററിംഗ് നിര്‍ത്തിവച്ചതായി ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. റേഷന്‍ വിതരണം എല്ലാ കാര്‍ഡുകാര്‍ക്കും സാധാരണ നിലയില്‍ നടക്കും.

സാങ്കേതിക തകരാര്‍ പൂര്‍ണമായി പരിഹരിച്ചതായി എന്‍. ഐ. സിയും ഐ. ടി മിഷനും അറിയിച്ച ശേഷം മാത്രമേ മസ്റ്ററിംഗ് പുനരാരംഭിക്കൂ. മുഴുവന്‍ മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്കും മസ്റ്ററിംഗ് ചെയ്യുന്നതിനാവശ്യമായ സമയവും സൗകര്യവും ഒരുക്കുമെന്നും ആശങ്കവേണ്ടെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!