റേഷന്‍ മണ്ണെണ്ണ വിതരണം ആരംഭിച്ചു

ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്ണെണ്ണ വിതരണം ആരംഭിച്ചു. സെപ്തംബര്‍ 30വരെ വിതരണം തുടരും. എന്‍.ഇ കാര്‍ഡുകള്‍ക്ക്                (വൈദ്യുതീകരിക്കാത്ത വീടുള്ളവര്‍ക്ക്) എട്ട് ലിറ്ററും (ജൂലൈ മുതല്‍  സെപ്തംബര്‍ വരെ) നാല്  ലിറ്റര്‍ ജൂലൈയിലും നാല് ലിറ്റര്‍ ഓഗസ്റ്റിലും ലഭിക്കും.

ഇ കാര്‍ഡുകള്‍ക്ക് (വൈദ്യുതീകരിച്ച വീടുള്ളവര്‍ക്ക്) എ.എ.വൈ (മഞ്ഞ കാര്‍ഡ്), പി.എച്ച്.എച്ച്  (പിങ്ക്) കാര്‍ഡുകള്‍ക്ക് ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള  മാസത്തില്‍ ഒരിക്കല്‍ ഒരു ലിറ്ററും എന്‍.പി.എസ് (നീല കാര്‍ഡ്), എന്‍.പിഎന്‍.എസ് (വെള്ള കാര്‍ഡുകളുള്ളവര്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള മാസത്തില്‍ ഒരിക്കല്‍. അര ലിറ്റര്‍ മണ്ണെണ്ണ ലഭിക്കും

Share news
error: Content is protected !!
Scroll to Top