Section

malabari-logo-mobile

തൊഴിലവസരം

HIGHLIGHTS : ഫാമിലി കൗണ്‍സിലറെ നിയമിക്കുന്നു ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്ററിലേക്ക് ഫാമിലി കൗണ്‍സിലര്‍മാരുടെ പാന...

ഫാമിലി കൗണ്‍സിലറെ നിയമിക്കുന്നു

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ ഭാഗമായ ഡിസ്ട്രിക്ട് റിസോഴ്‌സ് സെന്ററിലേക്ക് ഫാമിലി കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജിയില്‍ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവും ഫാമിലി കൗണ്‍സിലിങ് മേഖലയിലുള്ള അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൗണ്‍സലിങ് മേഖലയില്‍ എം.ഫില്‍, പി.എച്ച്.ഡിയുള്ളവര്‍ക്ക് മുന്‍ഗണന. പി.ജി ഡിപ്ലോമ ഉള്ളവരെ പരിഗണിക്കില്ല. താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡേറ്റയും, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ  തെളിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, കൈകാര്യം ചെയ്ത ഒരു കേസ് സ്റ്റഡിയും ( രണ്ട് പേജില്‍ കവിയരുത് ) എന്നിവ അടക്കം മലപ്പുറം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, മൂന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, കച്ചേരിപ്പടി, മഞ്ചേരി, 676121 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 28നകം ഹാജരാക്കണം.

sameeksha-malabarinews

വനിതാ ഹോംഗാര്‍ഡ് നിയമനം

മലപ്പുറം ജില്ലയില്‍ വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ധസൈനീക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാറിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവര്‍ക്കോ 10 വര്‍ഷത്തില്‍ കുറയാതെ സേവനം പൂര്‍ത്തിയാക്കിയവര്‍ക്കോ അപേക്ഷിക്കാം. അപേക്ഷകര്‍ മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാകണം. എസ്.എസ്.എല്‍.സി (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും). അപേക്ഷകര്‍ ജില്ലയില്‍ നിന്നുള്ളവരാകണം. പ്രതിദിനം 780 രൂപയാണ് വേതനം. അപേക്ഷകര്‍ക്ക് കായികക്ഷമതാ പരീക്ഷ ഉണ്ടായിരിക്കും. കായികക്ഷമതാ പരീക്ഷയില്‍ 100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളിലും മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിറ്റുനുള്ളിലും പൂര്‍ത്തിയാക്കണം. അപേക്ഷാ ഫോം  മാതൃക അഗ്നിരക്ഷാ സേനയുടെ മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 0483 2734788, 9497920216

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!