തിരൂര്‍: താലൂക്കില്‍ ചെമ്പ്രയില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ അനര്‍ഹമായി കൈവശം വച്ചിരിക്കുന്ന റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു. 20 മുന്‍ഗണനാ കാര്‍ഡുകള്‍, 10 പൊതുവിഭാഗം സബ്സിഡി കാര്‍ഡുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.
കാര്‍ഡ് കൈവശം വച്ചിരുന്നവരില്‍ നിന്നും കൈപ്പറ്റിയ അനര്‍ഹ റേഷന്‍ വസ്തുക്കളുടെ കമ്പോളവില ഈടാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.
പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.സി വര്‍ഗ്ഗീസ്, റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ രാമചന്ദ്രന്‍പിളള, പി.യു സജീവ്, എസ്. സാവിത്രിയമ്മ, എസ്.കെ ശ്രീകുമാര്‍, സ്റ്റാഫുകളായ കെ.വി. ശ്രീനാഥ്, എ.വിജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.




