Section

malabari-logo-mobile

കോവിഡ് 19 വൈറസ്: മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 67 പേര്‍;മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമായി തുടരുന്നു

HIGHLIGHTS : മലപ്പുറം: കൊറോണ വൈറസ് (കോവിഡ് 19) അറബ് രാഷ്ട്രങ്ങളില്‍ വെല്ലുവിളിയാകുമ്പോള്‍ പ്രവാസികളേറെയുള്ള ജില്ലയില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായ...

മലപ്പുറം: കൊറോണ വൈറസ് (കോവിഡ് 19) അറബ് രാഷ്ട്രങ്ങളില്‍ വെല്ലുവിളിയാകുമ്പോള്‍ പ്രവാസികളേറെയുള്ള ജില്ലയില്‍ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. വൈറസ് ബാധിത രാജ്യങ്ങളില്‍ നിന്നെത്തിയവരും അവരുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തിയവരുമായ 12 പേര്‍ക്ക് ഇന്നലെ (മാര്‍ച്ച് ആറ്) പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. 67 പേരാണ് ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ അഞ്ചുപേര്‍ ഐസൊലേഷന്‍ വാര്‍ഡിലും 62 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലും കഴിയുന്നു.

വൈറസ് ബാധ സംബന്ധിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജാഗ്രതയാണ് ആവശ്യമെന്നും ജില്ലാതല പ്രതിരോധ മുഖ്യ സമിതി നിര്‍ദേശിച്ചു. ജില്ലയില്‍നിന്നു അയച്ച 65 സാമ്പിളുകളില്‍ 56 പേരുടെ വിദഗ്ധ പരിശോധന ഫലം ലഭിച്ചു. ഇതില്‍ ആര്‍ക്കും രോഗബാധയില്ലെന്നു സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സകീന അറിയിച്ചു. കൂടുതല്‍ പ്രവാസികളെത്തുന്ന കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ പരിശോധനക്കു വിധേയമാക്കുന്നുണ്ട്.

sameeksha-malabarinews

രോഗബാധിത രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസം വീടുകളില്‍ കഴിയണം. രോഗബാധിത പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ 28 ദിവസത്തെ സ്വയം നിരീക്ഷണത്തില്‍ കഴിയണം. കൊറോണ മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാതല പ്രതിരോധ മുഖ്യ സമിതി വിലയിരുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!