
തിരൂര്‍: മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ അനര്‍ഹര്‍ കൈവശംവയ്ക്കുന്ന തുമായി ബന്ധപ്പെട്ട് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ പരിശോ ധന ആരംഭിച്ചു. 31 റേഷന്‍ കാര്‍ ഡ് ഉടമകള്‍ക്കെതിരെ നടപടി ആരംഭിച്ചു. തിരൂര്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ കെ സി മനോ ജ്കുമാറിന്റെ നേതൃത്വത്തില്‍ വ്യാ ഴാഴ്ച കോട്ടക്കല്‍ നഗരസഭാ പ്രദേ ശത്താണ് പരിശോധന നടത്തിയത്. പാണ്ഡമംഗലം, നായാടിപ്പാറ എന്നിവിടങ്ങളിലെ വീടുകള്‍ കയ റി പരിശോധിച്ചു.
88 വീടുകളില്‍ പരിശോധന നട ത്തിയതില്‍ 10 മുന്‍ഗണനാ കാര്‍ ഡുകളും 21 സബ്സിഡി കാര്‍ഡു കളും അനര്‍ഹമാണെന്ന് കണ്ട ത്തി പൊതുവിഭാഗത്തിലേക്ക് മാ റ്റാന്‍ നിര്‍ദേശിച്ചു. ഇവരില്‍നിന്ന് പിഴ ഈടാക്കും.
റേഷനിങ് ഇന്‍ സ്‌പെക്ടര്‍മാരായ ഷാജുദ്ദീന്‍, ഹരി, വിജിത്ത്, ബിനുരാജ്, ഡ്രൈവര്‍ അബ്ദുള്‍ റസാഖ് എന്നിവരും പരി ശോധനയില്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




