HIGHLIGHTS : Assam natives arrested for cheating by giving fake gold bars
കോഴിക്കോട് : കൊണ്ടോട്ടി സ്വദേശിയായ യു വാവിന് സ്വര്‍ണക്കട്ടി നല്‍കാമെ ന്ന് പറഞ്ഞ് പണം തട്ടിയ കേസില്‍ രണ്ട് അസം സ്വദേശി കള്‍ പിടിയില്‍. ഇജാജുല്‍ ഇസ്ലാം (24), റെസ്സ് ഉദ്ദീന്‍ (റിയാജ് ഉദ്ദീന്‍, 27) എന്നിവരെയാണ് നട ക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ജനുവരിയില്‍ കോഴി ക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ ഡിലായിരുന്നു കേസിനാസ്പദ മായ സംഭവം. മാര്‍ക്കറ്റ് വിലയേ ക്കാള്‍ കുറഞ്ഞ വിലയ്ക്ക് സ്വര്‍ണ ക്കട്ടി നല്‍കാമെന്ന് പറഞ്ഞായി രുന്നു തട്ടിപ്പ്. 540 ഗ്രാം തൂക്കമു ണ്ടെന്ന് പറഞ്ഞ് സ്വര്‍ണക്കട്ടിയും ടെ ഭാഗം മുറിച്ചുനല്‍കി. മുറിച്ച ഭാഗം ശുദ്ധമായ സ്വര്‍ണമാണ് ന്ന് മനസ്സിലാക്കിയ യുവാവ് 6,00,000 രൂപ നല്‍കി. എന്നാല്‍ ബാക്കിയുള്ള ഭാഗം വ്യാജ സ്വര്‍ ണമായിരുന്നു.
മൊബൈല്‍ ഫോണ്‍ ഓഫാ ക്കി മുങ്ങിയ പ്രതികള്‍ ഒഡിഷ, ബിഹാര്‍ തുടങ്ങിയ സംസ്ഥാന ങ്ങളില്‍ ഒളിവില്‍ കഴിയുകയായി രുന്നു. എന്നാല്‍, ബുധനാഴ്ച തൃശൂര്‍ സ്വരാജ് റൗണ്ടില്‍ എത്തിയ വിവരം സൈബര്‍ സെല്ലില്‍നിന്ന് ലഭിച്ചു. നടക്കാവ് എസ്‌ഐ രമേശ്, എസിപിഒ ബൈജു എന്നിവര്‍ ചേര്‍ന്ന് കസ്റ്റ ഡിയിലെടുക്കുകയായിരുന്നു. പ്രതികളുടെ ബാഗില്‍നിന്ന് മറ്റൊ രു വ്യാജ സ്വര്‍ണക്കട്ടി കണ്ടെത്തി. ഇതേക്കുറിച്ചും അന്വേഷി ക്കുന്നുണ്ടെന്ന് പൊലീസ് പറ ഞ്ഞു. കോടതിയില്‍ ഹാജരാ പ്രതികളെ റിമാന്‍ഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു