കാന്തള്ളൂര്‍ ശിവക്ഷേത്രത്തിലെ മോഷണം: പ്രതി പിടിയില്‍

HIGHLIGHTS : Theft at Kanthalloor Shiva temple: Suspect arrested

careertech

എടപ്പാള്‍: വട്ടംകുളം കാന്തള്ളൂര്‍ ശിവ ക്ഷേത്രത്തില്‍ മോഷണം നട ത്തിയയാള്‍ പിടിയില്‍. കല്ലും പുറത്ത് താമസിക്കുന്ന ഗുരു വായൂര്‍ കണ്ടാണശ്ശേരി സ്വദേ ശി അരുണ്‍ (22) ആണ് പിടിയി ലായത്. കഴിഞ്ഞ ഞായറാഴ്ച യാണ് ക്ഷേത്രം ഓഫീസ് അല മാരയിലെ ഡയറിയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപ മോഷ ണംപോയത്.

ക്ഷേത്രത്തിന് സമീപം കണ്ടെത്തിയ ബൈക്കിനെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മോഷണ ശേഷം ബൈക്കുവച്ച സ്ഥലം മറന്നതോടെ ഉപേക്ഷിച്ച് പോകുക യായിരുന്നു.

sameeksha-malabarinews

തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ ബൈക്ക് നഷ്ടപ്പെട്ടതായി പരാതി നല്‍കയും ചെയ്തു. മോഷ്ടാക്കള്‍ കവര്‍ന്നതാകാം എന്ന് കരുതിയെങ്കിലും പൊലീസി ന്റെ ചോദ്യങ്ങളില്‍ പതറിയ  ഇയാള്‍ സംഭവം പറയുകയായിരുന്നു.

പ്രതിയുമായി പൊലീസ് സ്ഥല ത്തെത്തി തെളിവെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!