Section

malabari-logo-mobile

എലിവിഷം പുരട്ടിയ തക്കാളി ന്യൂഡില്‍സില്‍ ചേര്‍ത്തുകഴിച്ചു; യുവതിക്ക് ദാരുണാന്ത്യം

HIGHLIGHTS : Rat poisoned tomatoes added to noodles; A tragic end for the young woman

മുംബൈ: എലിവിഷം പുരണ്ട തക്കാളി ചേര്‍ത്ത ഭക്ഷണം കഴിച്ച് യുവതി മരിച്ചു. മുംബൈ മലാദിലെ പാസര്‍ വാദിയില്‍ ജൂലായ് 21നാണ് സംഭവം. രേഖ നിഷാദ് എന്ന 27 വയസ്സുകാരിയാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ, എലിയെ കൊല്ലാനായി വിഷം പുരട്ടി സൂക്ഷിച്ചതായിരുന്നു തക്കാളി. എന്നാല്‍ തൊട്ടടുത്ത ദിവസം ഇക്കാര്യം ഓര്‍മയില്ലാതെ ഇതേ തക്കാളി ചേര്‍ത്ത് രേഖ ന്യൂഡില്‍സ് ഉണ്ടാക്കി കഴിക്കുകയായിരുന്നു.

sameeksha-malabarinews

ന്യൂഡില്‍സ് കഴിച്ചതിന് പിന്നാലെ ശക്തമായ ഛര്‍ദി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് രേഖയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെട്ടു. ബുധനാഴ്ചയാണ് മരണം സ്ഥിരീകരിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!