Section

malabari-logo-mobile

‘പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായനശാലയില്‍ നിന്നും അവസാനം ഇറങ്ങിപ്പോകുന്ന വായനക്കാരന്‍’ യു എ ഖാദര്‍ യാത്രയായി

HIGHLIGHTS : Rashid Parappanangadi remembers UA Khader

കഥാകാരന്‍ റഷീദ് പരപ്പനങ്ങാടി യുഎ ഖാദറിനെ അനുസ്മരിക്കുന്നു

റഷീദ് പരപ്പനങ്ങാടി
റഷീദ് പരപ്പനങ്ങാടി

മലയാള സാഹിത്യത്തിലെ മഹാപ്രതിഭ- കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാര ജേതാവു കൂടിയായ യു.എ ഖാദര്‍ പടിയിറങ്ങി.

sameeksha-malabarinews

ഊറ്റം കൊള്ളാനും തരാതരം പോലെ ഉറഞ്ഞുവെട്ടാനും ഖാദര്‍ ഭാഷയെ ഒപ്പമിട്ട് മിനുക്കി വായനക്കാരനു സമര്‍പ്പിച്ചപ്പോള്‍ പേര്‍ത്തും പേര്‍ത്തും വായിച്ച് മലയാളിയും ഊറ്റം കൊള്ളുകയായിരുന്നു.

പരപ്പനങ്ങാടിയിലില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത് ഇവിടത്തെ മണ്ണും മനസ്സും അറിഞ്ഞ് അത് വലിയതോതില്‍ എഴുത്തിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് പലകുറി പറഞ്ഞ ഖാദര്‍ പരപ്പനങ്ങാടിക്കാര്‍ക്ക് അക്കാലങ്ങളില്‍ സുപരിചിതനായിരുന്നു .

മുഹമ്മദ് സ്മാരക വായനശാലയില്‍ നിന്നും രാത്രി അവസാനം ഇറങ്ങിപ്പോവുന്ന വായനക്കാരന്‍. കഥയെഴുത്തിന്റെ ബാലപാഠങ്ങള്‍ അക്കാലത്ത് കുട്ടികളായിരുന്ന ഞങ്ങള്‍ക്ക് കരവലയത്തിലൊതുക്കാനാവുമെന്ന് പറയാതെ പറഞ്ഞ ഭാഷയിലെ മാന്ത്രികന്‍ . അതായിരുന്നു ഞങ്ങള്‍ക്ക് യു.എ ഖാദര്‍. സുഹൃത്തേ വിട…

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!