മലപ്പുറം നാളെ ബൂത്തിലേക്ക്

മലപ്പുറം: ദിവസങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ മലപ്പുറം ജില്ല നാളെ പോളിംഗ് ബൂത്തിലേക്ക് . 33,54,646 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 16,29,149 പുരുഷന്‍മാരും 17,25,449 സ്ത്രീകളും 48 ട്രാന്‍സ്‌ജെന്‍ഡറുമാണ് ഉള്‍ക്കൊള്ളുന്നത് . ജില്ലയില്‍  3,975 പോളിങ് സ്റ്റേഷനുകള്‍ ഒരുങ്ങിക്കഴിഞ്ഞു . ഗ്രാമപഞ്ചായത്തില്‍ 3,459 ഉം മുനിസിപ്പാലിറ്റികളില്‍ 516 ഉം . 100 പ്രശ്‌നബാധിതബൂത്തുകളില്‍ 56 ബൂത്തുകളില്‍ വെബ്കാസ്റ്റിങും 44 ബൂത്തുകളില്‍ വിഡിയോ കവറേജും സജ്ജീകരിക്കും.
8387 സ്ഥാനാര്‍ത്ഥികളാണ് ജില്ലയില്‍ ജനവിധി തേടുന്നത് .

പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ആരംഭിച്ചു . കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി തിരക്കൊഴിവാക്കുന്നതിന് പ്രത്യേക സമയക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിന്റെ എല്ലാഘട്ടങ്ങളിലും കോവിഡ് പെരുമാറ്റച്ചട്ടം ഉറപ്പാക്കുമെന്ന് ജില്ലാകലക്ടര്‍ പറഞ്ഞു.
കോവിഡ് പോസിറ്റിവ് ആയ 18,507 പേര്‍ ഇതിനകം സ്‌പെഷ്യല്‍ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ തലേ ദിവസം (ഡിസം.13)മൂന്ന് വരെ കോവിഡ് 19 പോസിറ്റിവ് ആയവര്‍ക്കും ക്വാറന്റൈനില്‍ ഉള്ളവര്‍ക്കുമാണ് പ്രത്യേക തപാല്‍ വോട്ട് അനുവദിക്കുന്നത്.

ഡിസംബര്‍ 13 ന് മൂന്നിന് ശേഷം കോവിഡ് പോസിറ്റിവ് ആകുന്നവര്‍ക്കും നിരീക്ഷണത്തില്‍ പ്രവേശിക്കുന്നവര്‍ക്കും തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാന്‍ അവസരം നല്‍കും. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വൈകുന്നേരം ആറിന് മുമ്പ് പോളിങ് സ്റ്റേഷനില്‍ എത്തണം.
വിധിയെഴുതാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മുന്നണികളെല്ലാം വലിയ പ്രതീക്ഷയിലാണ്.

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top