Section

malabari-logo-mobile

കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ; ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും

HIGHLIGHTS : ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനുറച്ച് കര്‍ഷക സംഘടനകള്‍. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധി...

ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളില്‍ ഉപരോധിക്കാനുറച്ച് കര്‍ഷക സംഘടനകള്‍. ഡല്‍ഹി-ജയ്പൂര്‍ ദേശീയപാത ഇന്ന് ഉപരോധിക്കും. ദേശീയപാതകളില്‍ കേന്ദ്രസേനയുടെയും പൊലീസിന്റെയും വന്‍ സന്നാഹത്തെയാണ് വിന്യസിപ്പിച്ചിരിക്കുന്നത് .

പഞ്ചാബില്‍ നിന്ന് മുപ്പതിനായിരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ട്രാക്റ്ററിലും മറ്റ് വാഹനങ്ങളിലുമാണ് യാത്ര. പ്രക്ഷോഭം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 11 മാണിക്ക് രാജസ്ഥാനിലെ ഷാജഹാന്‍പൂരില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി നടത്തും.

sameeksha-malabarinews

2500 പൊലീസുകാരെ ഡല്‍ഹി-ജയ്പൂര്‍ ദേശീയപാതയില്‍
നിയോഗിച്ചു.അതേസമയം ബിജെപി കര്‍ഷക നിയമങ്ങളുടെ നേട്ടങ്ങള്‍ വിവരിച്ചുകൊണ്ട് പ്രചാരണങ്ങളും വാര്‍ത്താസമ്മേളനങ്ങളും നടത്താനും പദ്ധതിയിടുന്നുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!