Section

malabari-logo-mobile

ദീര്‍ഘകാലം ഒന്നിച്ചുകഴിഞ്ഞ് ബന്ധം വഷളാകുമ്പോള്‍ നല്‍കുന്ന ബലാത്സംഗപരാതി നിലനില്‍ക്കില്ല: സുപ്രീം കോടതി

HIGHLIGHTS : Rape complaint filed when relationship deteriorates after long time together cannot stand: Supreme Court

ന്യൂഡല്‍ഹി: സ്വന്തം ഇഷ്ടപ്രകാരം ദീര്‍ഘകാലം ഒരുമിച്ച് താമസിച്ചശേഷം ബന്ധം മുറിയുമ്പോള്‍ ബലാത്സംഗമാരോപിച്ച് പങ്കാളിക്കെതിരെ നല്‍കുന്ന പരാതി നല്‍കുന്നത് നില നില്‍ക്കില്ലെന്ന് സുപ്രീംകോടതി. വിവാഹിതരാവാതെ ദീര്‍ഘകാലം ഒന്നിച്ചുതാമസിച്ച് കുട്ടിയുമുണ്ടായശേഷം ബന്ധം മുറിഞ്ഞപ്പോള്‍ സ്ത്രീ നല്‍കിയ പരാതിയില്‍ പ്രതിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

പരാതിക്കാരി പ്രതിയോടൊപ്പം കഴിഞ്ഞതും ബന്ധം നിലനിര്‍ത്തിയതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, ഇപ്പോള്‍ ബന്ധം വഷളായതെന്നത് ബലാത്സംഗപരാതിക്കുള്ള കാരണമല്ലെന്ന് ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ച് പറഞ്ഞു.

sameeksha-malabarinews

പ്രതിയുടെ മുന്‍കൂര്‍ജാമ്യ ഹര്‍ജി തള്ളിയ രാജസ്ഥാന്‍ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹ വാഗ്ദാനം നല്‍കിയാണ് പരാതിക്കാരിയുമായി പ്രതി ബന്ധം സ്ഥാപിച്ചതെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോള്‍ ജാമ്യം നല്‍കാനാവില്ലെന്നുമായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!