തൊടുപുഴ: എംഎല്‍എ എംഎം മണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍. സിപിഐ നേതാവ് ആനി രാജക്കെതിരായ എംഎം മണിയുടെ അധിക്ഷേപ പരാമര്‍ശത്തിലാണ് രൂക്ഷമായ വിമര്‍ശം നടത്തിയിരിക്കുന്നത്. കുറേ നാളായി എംഎം മണി ഈ പുലയാട്ടു ഭാഷ തുടരുകയാണെന്നും ഇത് നാട്ടുഭാഷയാണെന്ന് പറഞ്ഞ് ഒഴിയാനാവില്ല. പച്ച മനുഷ്യനാണ് എന്നൊക്കെ പറഞ്ഞാല്‍ പച്ച മനുഷ്യരെ അപമാനിക്കുകയാവുമെന്നും അവരൊക്കെ ഈ ഭാഷ ഉപയോഗിക്കുന്നില്ലെന്നും ശിവരാമന്‍ പറഞ്ഞു.
ഇടതുപക്ഷ രാഷ്ട്രീയം എന്നാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം കൂടിയാണെന്നും മനുസ്മൃതിയുടെ പ്രചാരകര്‍ ഉപയോഗിക്കുന്ന ഭാഷയാണ് മണി ഇപ്പോള്‍ പറയുന്നത്. ഇത് സിപിഐഎം നേതൃത്വം ഇടപെട്ട് തിരുത്തുകയാണ് വേണ്ടതെന്നും അദേഹം പറഞ്ഞു.
ആനി രാജ തനിക്കെതിരെ നടത്തിയ വിമര്‍ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്ന് എംഎം മണി പറഞ്ഞു. അവര്‍ കേരളത്തിലല്ലോ, ദല്‍ഹിയില്‍ അല്ലേ ഒണ്ടാക്കല്‍, കേരളത്തില്‍ നടക്കുന്ന കാര്യമെന്നും അവര്‍ക്ക് അറിയേണ്ടല്ലോ എന്നാണ് എംഎം മണി പറഞ്ഞത്.
കഴിഞ്ഞ ദിവസം നിയമസഭയില്‍ മണി നടത്തിയ ‘വിധവയായത് വിധി’ പരാമര്‍ശത്തെ വിമര്‍ശിച്ച് ആനി രാജ ഒരു കമ്മ്യൂണിസ്റ്റിന്റെഭാഗത്തുനിന്ന് ഉണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് മണിനടത്തിയതെന്ന് പറഞ്ഞിരുന്നു.



