HIGHLIGHTS : ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവ...
ജെ സി ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ കെ പി കുമാരന്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് മൂന്നിന് പുരസ്‌കാരം വിതരണം ചെയ്യും.
അടൂരിന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ സഹരചയിതാവും സഹതിരക്കഥാകൃത്തുമായി സിനിമാ മേഖലയിലെത്തി. അതിഥി, തോറ്റം, ആദിപാപം, കാട്ടിലെ പാട്ട്, രുക്മിണി, തേന്‍തുള്ളി, ലക്ഷ്മി വിജയം, നിര്‍വൃതി, നേരം പുലരുമ്പോള്‍, ആകാശഗോപുരം തുടങ്ങിയവയാണ് പ്രധാന സിനിമകള്‍ മഹാകവി കുമാരനാശാന്റെ ജീവിതകഥ ആസ്പദമാക്കി 84-ാം വയസ്സില്‍ ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന സിനിമ കെ.പി കുമാരന്‍ എഴുതി സംവിധാനം ചെയ്തു.


1936ല്‍ തലശ്ശേരിയിലാണ് ജനനം. 1972ല്‍ നാറാണത്തുഭ്രാന്തനെ ഇതിവൃത്തമാക്കി ചെയ്ത 100 സെക്കന്റ് ദൈര്‍ഘ്യമുള്ള ഷോര്‍ട്ഫിലിം റോക്ക് എന്ന ഹ്രസ്വചിത്രത്തിലുടെയാണ് ശ്രദ്ധേയനാകുന്നത്. നാലു ദേശീയ അവാര്‍ഡുകള്‍ നേടിയ സ്വയംവരം ചിത്രത്തിന്റെ രചനയില്‍ പങ്കാളി. ലക്ഷ്മിവിജയം ഓത്തുപള്ളിയിലന്നു നമ്മള്‍ എന്ന ഹിറ്റ് പാട്ട് ഉള്‍പ്പെട്ട തേന്‍തുള്ളി, മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവര്‍ പ്രധാനവേഷം ചെയ്ത നേരം പുലരുമ്പോള്‍ കാട്ടിലെ പാട്ട്, സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ ലഭിച്ച രുഗ്മിണി തോറ്റം, ആകാശ ഗോപുരം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണു കെ പി കുമാരന്‍.. അതിഥിയാണ് ആദ്യ ചിത്രം. തോറ്റം, രുക്മിണി, നേരം പുലരുമ്പോള്‍, ആദിപാപം, കാട്ടിലെപാട്ട്, തേന്‍തുളളി, ആകാശഗോപുരം എന്നിവ പ്രധാന ചിത്രങ്ങള്‍ സംവി
ധാനം ചെയ്തു. 1988 ല്‍ രുക്മിണി എന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടി. അതേ ചിത്രത്തിന് മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു.