പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ അതിക്രമം: ഒളിവിലായിരുന്ന റിട്ട.അധ്യാപകൻ പിടിയിൽ

പയ്യോളി : കേരളോത്സവത്തിനിടെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ അതിക്രമം നടത്തിയ വയോധികൻ പിടിയിലായി. റിട്ട. അധ്യാപകൻ മണിയൂർ എളമ്പിലാട് മീത്തലെ പൊയിൽ എം പി വിജയൻ (70) ആണ് പിടിയിലായത്.

ചൊവ്വ രാവിലെയാണ് ഇയാൾ അറസ്റ്റിലായത്. മണിയൂർ പഞ്ചായത്ത് തല കേരളോത്സവത്തിനിടെ ഒക്ടോബർ 20-നാണ് കേസിനാസ്പദമായ സംഭവം. ഇതേതുടർന്ന് പ്രതി ഒളിവിൽ പോവുകയായിരുന്നു.

ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളി. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top