
പയ്യോളി : കാട്ടുപന്നിയുടെ ആക്രമണം ഭയന്ന് പിന്നോട്ടുമാറിയ വീട്ടമ്മയ്ക്ക് തലയിടിച്ചുവീണ് പരിക്ക്. അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പൂക്കോട്ട് കുനീമ്മൽ ജാനു (74)വിനാണ് പരിക്കേറ്റത്. തിങ്കൾ രാവിലെ 9.40 ഓടെയാണ് സംഭവം. മുറ്റത്തേക്ക് ചാടി വീണ കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുന്നതിനായി പിന്നോട്ട് മാറുന്നതിനിടയിൽ അടിതെറ്റി തലയിടിച്ച് വീഴുകയായിരുന്നു.
തലയ്ക്ക് ആഴത്തിൽ മുറിവേറ്റ ജാനുവിനെ ഉടൻ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അയനിക്കാട്ടും പരിസര പ്രദേശങ്ങളിലും കാട്ടുപന്നി ഭീഷണി രൂക്ഷമാണ്. പ്രദേശത്തെ കുറ്റിക്കാടുകളാണ് ഇവയുടെ വാസസ്ഥലം. ജനവാസകേന്ദ്രങ്ങളിലെ ഇടവഴികളിലൂടെയുള്ള സഞ്ചാരവും പകൽസമയങ്ങളിൽപോലും പന്നിയിറങ്ങുന്നതും നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




