പീഡനക്കേസ് പ്രതി 17 വര്‍ഷത്തിനുശേഷം പിടിയില്‍

വേങ്ങര: പീഡനക്കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 17 വര്‍ഷ ത്തിനുശേഷം പിടിയില്‍. വാഴയൂര്‍ പഞ്ചായത്തിലെ പുഞ്ചപാടത്ത് താമസിക്കുന്ന കണ്ണമംഗലം സ്വദേശി ചേറൂര്‍ കിളിനക്കോട് കാശ്മീര്‍ വി കെ മാട് കോട്ടാടന്‍ അബ്ദുള്‍ റഷീദ് (58)ആണ് വേങ്ങര പൊലീസിന്റെ പിടിയിലായത്.

1999ല്‍ രജിസ്റ്റര്‍ ചയ്ത കേസില്‍ പിടിയിലായ പ്രതി 2008ല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. വേങ്ങര എസ്എച്ച്ഒ രാജേന്ദ്രന്‍ നായര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പിടിയിലായത്.

എസ്സിപിഒമാരായ രാജേഷ്, ഹരിദാസന്‍, സിപിഒ ശ്രീജേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top