ഇന്‍സ്റ്റഗ്രാം പ്രണയം: വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 25 പവന്‍ സ്വര്‍ണം തട്ടിയതായി പരാതി

തലശേരി: ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയത്തിലായ യുവാവ് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 25 പവന്‍ സ്വര്‍ണം തട്ടിയതായി പരാതി. കണ്ണൂര്‍ താഴെ ചൊവ്വ സ്വദേശിനിയുടെ പരാതിയില്‍ കോഴിക്കോട് സ്വദേശി ഷമിലിനെതിരെ തലശേരി പൊലീസ് കേസെടുത്തു.

തലശേരി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കു ന്ന തന്റെ സുഹൃത്തിനെ സ്വര്‍ ണം ഏല്‍പ്പിക്കണമെന്നും താന്‍ ഏര്‍പ്പാടുചെയ്ത കാറില്‍ കോഴിക്കോട്ടേക്ക് പുറപ്പെടണ മെന്നും ഷമില്‍ യുവതിയോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് യുവതി വീട്ടില്‍നിന്ന് പുറപ്പെടു കയും സ്വര്‍ണാഭരണങ്ങള്‍ ഷമിലിന്റെ സുഹൃത്തിനെ ഏല്‍പ്പിക്കുകയും കാറില്‍ കോഴിക്കോട്ട് എത്തുകയും ചെയ്തു.

ഏറെനേരം കാത്തിരുന്നിട്ടും ഷമിലില്‍ എത്തിയില്ല. ചതിക്ക പ്പെട്ടുവെന്ന് മനസ്സിലായ യുവ തി വീട്ടുകാരെ വിവരമറിയിച്ചു. ബന്ധുക്കളെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോകുകയും തലശേരി പൊലീസില്‍ പരാ തി നല്‍കുകയുമായിരുന്നു.

യുവതിയില്‍നിന്ന് സ്വര്‍ണം വാങ്ങിയ ആള്‍ സ്‌കൂട്ടറിലാണ് തലശേരിയിലെത്തിയതെന്ന് സിസിടിവി ദൃശ്യത്തിലുണ്ട്. യുവാവിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുകയാണ്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top