ജമ്മു കശ്മീരില്‍ 2 സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തി പട്രോളിങ്ങിനിടെ ഐഇഡി പൊട്ടിത്തെറിച്ച് ക്യാപ്റ്റനടക്കം രണ്ട് സൈനികര്‍ക്ക് വീരമൃത്യു. ഒരു സൈനികന് ഗുരുതര പരിക്ക്.

കൂടുതല്‍ സേനയെ ത്തി പ്രദേശം വളഞ്ഞു ഭീകരര്‍ക്കായി തെരച്ചില്‍ തുടങ്ങി. അഖ്‌നൂര്‍ സെക്ടറില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ലാലേഅലിയില്‍ ചൊവ്വ പകല്‍ 3.50 ഓടെയാണ് സ്‌ഫോടനമുണ്ടായത്.

ക്യാപ്റ്റന്‍ കെ എസ് ബക്ഷി, മുകേഷ് എന്നിവരാണ് വീരമൃത്യുവരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ സൈനികന്‍ അപകടനില തരണം ചെയ്തു. ചൊവ്വ രാവിലെ അഖ്‌നൂര്‍ സെക്ടറില്‍ തന്നെ കണ്ടെത്തിയ മോര്‍ട്ടാര്‍ ഷെല്‍ സൈന്യം നിര്‍ വീര്യമാക്കിയിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top