കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

പെരിന്തല്‍മണ്ണ: കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. അങ്ങാടിപ്പുറം ചക്കിടിയില്‍ വാക്കാട്ടില്‍ ശ്രീകുമാര്‍ (75)ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് നാലിനാണ് കുത്തേറ്റത്. ഭാര്യ ലക്ഷ്മിക്കും മകന്‍ ശ്രീജിത്തിനും കുത്തേറ്റിരുന്നു. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലാണ്.

ശ്രീകുമാര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ നാലോടെയാണ് മരിച്ചത്. മറ്റു മക്കള്‍: ശ്രീലത, ശ്രീധരന്‍. മരുമക്കള്‍: ബബിത, ഗണേഷ് (ബംഗളുരു).

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top