ജാര്‍ഖണ്ഡില്‍ കല്‍ക്കരി ഖനി തകര്‍ന്നു;60 ഓളം പേര്‍ കുടുങ്ങി; നിരവധി പേര്‍ക്ക് പരിക്ക്‌

റാഞ്ചി:ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് അറുപതോളം പേര്‍ കുടുങ്ങി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. ഖനിയില്‍ ഉപയോഗിക്കുന്ന ട്രക്കുകള്‍ അടക്കം നാല്‍പ്പതോളം വാഹനങ്ങളും കുടുങ്ങിയിട്ടുണ്ട്.

വ്യാഴാഴ്ച അര്‍ധരാത്രിയാണ് അപകടം ഉണ്ടായത്.ഖനിയില്‍ ജോലി നടക്കുന്നതിനിടെ ഒരു ഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു. കനത്ത മഞ്ഞിനെ തുടര്‍ന്ന് ഇന്നു രാവിലെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പുട്കി ബിഹാരിയിലെ ബിസിസിഎല്ലിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകടം ഉണ്ടായത്. പട്നയില്‍ നിന്നും ദേശീയ ദുരന്ത നിവരാണസേനയുടെ ഒരു സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top