അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണം;കുഞ്ഞാലിക്കുട്ടി.

പരപ്പനങ്ങാടി: ജീവിതത്തിന്റെ സങ്കീർണ്ണ നിമിഷങ്ങളിൽ അവസരങ്ങളെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ. പറഞ്ഞു. പാലത്തിങ്ങൽ എ.എം.യു.പി സ്‌കൂളിൽ ഫെയ്‌സ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ നടത്തിവരുന്ന ഇൻസ്പെയർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു.അംഗ പരിമിതർക്കായി ഇത്തരത്തിൽ നടത്തിവരുന്ന തൊഴിൽ പരിശീലന പരിപാടികൾ ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഫെയ്‌സ് ചെയർമാൻ പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു.പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങൾ മുഖ്യാതിഥിയായിരുന്നു.
ദുബായ് ഫോറം ഗ്രൂപ്പ് ചെയർമാൻ സിദ്ധീഖ്,ഡയറക്ടർ ത്വൽഹത്ത്, പി.എം ഷാഹുൽഹമീദ്, ടി.പി.എം ബഷീർ,എച്ച്. ഹനീഫ, സി.കെ.എ റസാഖ്, പി.ഒ നഈം,സി.അബ്ദുറഹ്മാൻകുട്ടി സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top