ചീഫ് ജസ്റ്റിസായി രഞ്ജന്‍ ഗോഗോയ് ചുമലതലയേറ്റു

ദില്ലി: രഞ്ജന്‍ ഗോഗോയ രാജ്യത്തിന്റെ 46 ാമത് ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. രാഷ്ട്രപതി രാം നാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവ നാമത്തിലാണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി സത്യപ്രതിജ്ഞ ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്രമന്ത്രിമാര്‍ ,സ്ഥാനം ഒഴിഞ്ഞ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, സുപ്രീം കോടതി ജഡ്ജിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിനു ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സുപ്രീം കോടതിയില്‍ എത്തി ഔദ്യോഗിക ചുമതല ഏറ്റെടുത്തു.

അസമില്‍ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസ് ആണ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 13 മാസം ജസ്റ്റിസ് ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്ത് തുടരും.

Related Articles