Section

malabari-logo-mobile

ലഹരിക്കെതിരെ മാരത്തണ്‍; ഏറ്റെടുത്ത് പരപ്പനങ്ങാടിയിലെ യുവത, ഒന്നാമതെത്തി പാലക്കാട്ടുകാരന്‍ പോള്‍മാത്യു

HIGHLIGHTS : maratha run in parappanagadi

പരപ്പനങ്ങാടി: മയക്കുമരുന്നിനെതിരെ ഓടാം എന്ന മുദ്യാവാക്യം ഉയര്‍ത്തി പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലും, എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച മാരത്തണ്‍ ഓട്ടം എറ്റെടുത്ത് പരപ്പനങ്ങാടിയിലെ പൗരസമൂഹം. മത്സരത്തില്‍ പാലക്കാട് കഞ്ചിക്കോട് സ്വദേശി പോള്‍മാത്യു ഓന്നാംസ്ഥാനവും 25000 രൂപ ക്യാഷ് അവാര്‍ഡും നേടി. രണ്ടാം സ്ഥാനത്തെത്തിയത് നബീല്‍ സഹി.എപിയാണ്. മൂന്നാം സ്ഥാനം നേടി കെനയക്കാരന്‍ ഐസക് കംബോയി കോമനും താരമായി.

ഇന്ന് രാവിലെ 7 മണിക്ക് പരപ്പനങ്ങാടി അഞ്ചപ്പുര നഹാസ് ആശുപത്രി പരിസരത്ത് നിന്നും ആരംഭിച്ച മാരത്തണ്‍ ഓട്ടം എംഎല്‍എ കെ പി മജീദ് ഫ്‌ളാഗ്ഓഫ് ചെയ്തു. പൂരപ്പുഴ കെട്ടുങ്ങല്‍, ഒട്ടുപുറം വഴി അഞ്ചപ്പുരയിലെ ഫിനിഷിങ് പോയന്റില്‍ പത്ത് കിലോമീറ്റര്‍ ഓടി സമാപിച്ചു. പെണ്‍കുട്ടികളും അറുപത് പിന്നിട്ടവരുമടക്കം നൂറുകണക്കിന് ആളുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. മാരത്തണിന്റെ ഭാഗമായി നടന്ന ഫണ്‍ റണ്ണിലും വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്.

sameeksha-malabarinews

സക്കറിയ സിപി സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഡോ. അബ്ദുല്‍ മുനീര്‍, മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ്,ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ. ഷിബു, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി ഉസ്മാന്‍, കൗണ്‍സിലര്‍ തുടിശേരി കാര്‍ത്തികേയന്‍, പ്രൊഫ.ഇ പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

മാരത്തണ്‍ റണ്‍ നടത്തിപ്പിന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനില്‍കുമാര്‍ സി കെ , വിമുക്തി മാനേജര്‍ കെ പി . മോഹനന്‍ , ജില്ലാ കോഡിനേറ്റര്‍ ഗാഥ എം ദാസ് , എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ഭാരവാഹികളായ കെ.എം ബാബുരാജ്, പ്രജോഷ് കുമാര്‍ , അബ്ദുള്‍നാസര്‍, വി .കെ സൂരജ്,പി.ബിജു, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സജികുമാര്‍ മധുസൂദനന്‍ പിള്ള , കെ അജയന്‍, ട്രോമോകെയര്‍ പ്രവര്‍ത്തകര്‍, നഹാസ് ആശുപത്രി ജീവനക്കാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചടങ്ങില്‍ എന്റെ പരപ്പനങ്ങാടി വാട്‌സ്ആപ്പ് കൂട്ടായ്മ എക്‌സൈസ് വകുപ്പിനെയും, നഹാസ് ആശുപത്രിയേയും ആദരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!