Section

malabari-logo-mobile

സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ രമേശ്‌ ചെന്നിത്തല മാപ്പ്‌ പറയണമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

HIGHLIGHTS : തിരുവനന്തപുരം സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ രമേശ്‌ ചെന്നിത്തല മാപ്പ്‌ പറയണമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോവിഡ്‌ നിരീക്ഷണത്തില...

തിരുവനന്തപുരം സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ രമേശ്‌ ചെന്നിത്തല മാപ്പ്‌ പറയണമെന്ന്‌ ആരോഗ്യമന്ത്രി കെ.കെ ശൈലജ.

കോവിഡ്‌ നിരീക്ഷണത്തില്‍ കഴിയുന്ന യുവതിയെ കോണ്‍ഗ്രസ്‌ അനുകൂല സംംഘടനയിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ച സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്‌ പ്രതികരക്കവെ പ്രതിപക്ഷനേതാവ്‌ നടത്തിയ പാരാമര്‍ശമാണ്‌ ഏറെ വിവാദമായത്‌. ‘ അതെന്താ ഡിവൈഎഫ്‌ഐ ക്കാര്‍ക്ക്‌ മാത്രമെ പീഡിപ്പിക്കാവു എന്ന്‌ എഴുതിവെച്ചിട്ടുണ്ടോ?’ എന്നായിരുന്നു ചെന്നിത്തല പറഞ്ഞത്‌.

sameeksha-malabarinews

ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഭരതന്നൂര്‍ സ്വദേശി പ്രദീപാണ്‌ കോവിഡ്‌ നിരീക്ഷണത്തില്‍ കഴിയുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചത്‌. കോണ്‍ഗ്രസ്‌ അനുകൂല സര്‍വ്വീസ്‌ സംഘടനയായ എന്‍ജിഒ അസോസിയേഷനില്‍ അഫിലിയേറ്റ്‌ ചെയ്‌ത കാറ്റഗറി സംഘടനയായ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ്‌ പ്രദീപ്‌ എന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരൊക്കെ ഇങ്ങിനെ പീഢിപ്പിക്കാന്‍ തുടങ്ങിയാല്‍ പെണ്ണുങ്ങള്‍ക്ക്‌ ജീവിക്കാന്‍ പറ്റുമോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യമാണ്‌ ചെന്നിത്തലെയ പ്രകോപിതനാക്കിയത്‌.

പ്രതിപക്ഷനേതാവിന്റെ പ്രസ്‌താവനക്കെതിരെ ഡിവൈഎഫ്‌ഐയും രംഗത്തുവന്നു. സ്‌ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്‌താവന നടത്തിയ പ്രതിപക്ഷനേതാവ്‌ മാപ്പ്‌ പറയണമെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന സക്രട്ടറിയേറ്റ്‌ പ്രസ്‌താവനയില്‍ ആവിശ്യപ്പെട്ടു.

സ്‌ത്രീകള്‍ക്കെതിരെ ഒരു തരത്തിലുള്ള പീഡനവും പാടില്ലെന്നാണ്‌ താന്‍ ഉദ്ദേശിച്ചതെന്നും വാര്‍ത്താസമ്മേളനത്തിനിടയില്‍ തന്റെ പ്രതികരണത്തിലെ ഒരു പ്രത്യകേ ഭാഗം മാത്രം അടര്‍ത്തിയെടുത്ത്‌ വിവാദമാക്കുകയായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!