റംസാന്‍ സ്‌പെഷല്‍-ചെമ്മീന്‍ അട

ആവശ്യമായ ചേരുവകള്‍:-

പൊന്നിയരി – അര കിലോ
ചെമ്മീന്‍ – ഒരു കിലോ
എണ്ണ – രണ്ടു വലിയ സ്പൂണ്‍
സവാള – മൂന്ന്, നീളത്തില്‍ അരിഞ്ഞത്
പച്ചമുളക് – നാല്
വെളുത്തുള്ളി – ഒരു കുടത്തിന്റെ പകുതി
ഇഞ്ചി – ഒരു കഷണം
തക്കാളി – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
മല്ലിയില അരിഞ്ഞത് – രണ്ടു വലിയ സ്പൂണ്‍
മുളകുപൊടി – രണ്ടു ചെറിയ സ്പൂണ്‍
മല്ലിപ്പൊടി- നാലു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ചെറിയ സ്പൂണ്‍
തേങ്ങ- ഒന്നിന്റെ പകുതി, ചുരണ്ടിയത്
പെരുംജീരകം – മുക്കാല്‍ ചെറിയ സ്പൂണ്‍
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം:-

പൊന്നിയരി, തിളച്ച വെള്ളത്തില്‍ രണ്ടു മണിക്കൂര്‍ കുതിര്‍ത്തശേഷം പാകത്തിനുപ്പു ചേര്‍ത്തു കട്ടിയില്‍ നന്നായി അരച്ചെടുക്കണം.

ഫില്ലിങ്:-

ചെമ്മീന്‍ വൃത്തിയാക്കി പാകത്തിനുപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ പുരട്ടി വയ്ക്കുക.

എണ്ണ ചൂടാക്കി സവാള വഴറ്റിയശേഷം പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചതും ചേര്‍ത്തിളക്കുക. വാടിത്തുടങ്ങുമ്പോള്‍ തക്കാളി, കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്തിളക്കിയശേഷം പൊടികളും ചേര്‍ത്തു വാട്ടുക. പച്ചമണം മാറുമ്പോള്‍ തേങ്ങ, പെരുംജീരകം, കറിവേപ്പില എന്നിവ മയത്തില്‍ അരച്ചതും പുരട്ടിവച്ചിരിക്കുന്ന ചെമ്മീനും ചേര്‍ത്തിളക്കി ചെറുതീയില്‍ 15 മിനിറ്റ് വേവിക്കുക.

അരച്ചു വച്ചിരിക്കുന്ന മാവ് അല്‍പം എടുത്തു പത്തിരി രൂപത്തില്‍ പരത്തുക. ഇതിനു മുകളില്‍ ഫില്ലിങ് വച്ച് അട പോലെ മടക്കി ആവിയില്‍ പുഴുങ്ങി ഉപയോഗിക്കാം.

 

Share news
error: Content is protected !!
Scroll to Top