തിരുവനന്തപുരം: സംസ്ഥാത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ നല്‍കേണ്ടി വരും. പൊതുസ്ഥലങ്ങള്‍, ചടങ്ങുകള്‍, തൊഴിലിടങ്ങള്‍, വാഹനയാത്രകള്‍ എന്നിയും മാസ്‌ക്ക് നിര്‍ബന്ധമായി ധരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ദുരന്തനിവാരണ നിയമമനുസരിച്ചാണ് ഉത്തരവ്. ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാവും
കൊവിഡ് വ്യാപന ഭീഷണിക്കിടെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചേര്‍ത്തു.സംസ്ഥാനങ്ങളിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയതിനെ തുടര്‍ന്നാണ് മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും കോവിഡ് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. തമിഴ്‌നാട്, ഡല്‍ഹി എന്നീ സംസ്ഥനങ്ങളില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കിയിരുന്നു.




