ചെന്നൈ: തമിഴ്നാട്ടിലെ ചെന്നൈയിലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍തീപിടുത്തം. ബുധനാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്.
തീ നിയന്ത്രണവിധേയമാക്കാന്‍ നിരവധി ഫയര്‍ ടെന്‍ഡറുകളെ വിന്യസിച്ചിട്ടുണ്ട്.
അതെസമയം ആശുപത്രി കെട്ടിടത്തില്‍ നിന്ന് എല്ലാ രോഗികളും സുരക്ഷിതമായി ഒഴിപ്പിച്ചു. പഴയ കെട്ടിടങ്ങളിലൊന്നിലാണ് തീപിടിത്തമുണ്ടായത്, പുതിയ മൂന്ന് ബ്ലോക്കുകള്‍ തീയില്‍ നിന്ന് സുരക്ഷിതമാണ്. ഇതുവരെ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, ഡോ. ജെ രാധാകൃഷ്ണന്‍, പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആരോഗ്യം) തമിഴ്‌നാട് സര്‍ക്കാരിനെ ഉദ്ധരിച്ച് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




