മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോഴിക്കോട് കോതിയില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. ഹൈക്കോടതി അനുമതിയോടെ സ്ഥലത്ത് പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
കല്ലായി പുഴയോരത്ത് മലിനജല പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടത്ത് പ്ലാന്റ് സ്ഥാപിക്കരുതെന്ന് നാട്ടുകാര്‍ പറയുന്നു.
ആദ്യ ഘട്ടത്തില്‍ 35 ഓളം വരുന്ന പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. മാലിന്യ പ്ലാന്റിന് ആയി കണ്ടെത്തിയ സ്ഥലത്ത് അതിര് സ്ഥാപിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തി തുടങ്ങിയപ്പോള്‍ ആണ് വീണ്ടും പ്രതിഷേധം തുടങ്ങിയത് . സ്ത്രീകള്‍ ഉള്‍പ്പെടെ ഉളളവര്‍ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചിരുന്നു.




