ആവശ്യമായ ചേരുവകള്‍:-
ചിക്കന്‍ – ഒന്ന്
വെളുത്തുള്ളി – ഒരു കുടം
കറുവാപ്പട്ട – ഒരിഞ്ചു കഷണം
ഗ്രാമ്പൂ – അഞ്ച്
ഏലയ്ക്ക – അഞ്ച്
ജീരകം – ഒരു ചെറിയ സ്പൂണ്‍
പെരുംജീരകം – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
ചുവന്നുള്ളി – ഒരു കപ്പ്, അരിഞ്ഞത്
എണ്ണ – പാകത്തിന്
സവാള – രണ്ട്, നീളത്തില്‍ അരിഞ്ഞത്
പാകം ചെയ്യുന്ന വിധം:-
കോഴി വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക. ചീനച്ചട്ടി ചൂടാക്കി എണ്ണയില്ലാതെ വെളുത്തുള്ളി മൂപ്പിച്ച ശേഷം കറുവാപ്പട്ട ഗ്രാമ്പൂ ഏലയ്ക്ക ജീരകം പെരുംജീരകം മഞ്ഞള്‍പ്പൊടി മുളകുപൊടി കുരുമുളകുപൊടി എന്നിവ ചേര്‍ത്തു മൂപ്പിച്ചു വാങ്ങുക.
ചൂടാറിയ ശേഷം ഇതിലേക്കു ചുവന്നുള്ളിയും ചേര്‍ത്തു മയത്തില്‍ അരയ്ക്കണം.
എണ്ണ ചൂടാക്കി സവാള വഴറ്റിയ ശേഷം അരപ്പു ചേര്‍ത്തു വഴറ്റി, മസാല മൂത്ത മണം വരുമ്പോള്‍ ചിക്കനും ചേര്‍ത്തിളക്കി വേവിക്കുക. ചിക്കന്‍ വെന്ത ശേഷം ഗ്രേവിയില്‍ നിന്നു ചിക്കന്‍ കഷണങ്ങള്‍ മാത്രം എടുത്തു മാറ്റുക.
വീണ്ടും അല്പം എണ്ണ ചൂടാക്കി ചിക്കന്‍ കഷണങ്ങളും വറുത്തു കോരുക. ബാക്കിയുള്ള അല്പം എണ്ണയില്‍ ഗ്രേവി വീണ്ടും വഴറ്റി വയ്ക്കുക.
വിളമ്പാനുള്ള പാത്രത്തില്‍ ചിക്കന്‍ കഷണങ്ങള്‍ വച്ച്, അതിനു മുകളില്‍ ഗ്രേവി ഒഴിച്ച് ചൂടോടെ വിളമ്പാം.




