കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു

മലപ്പുറം നിലമ്പൂര്‍ കൂറ്റംപാറയില്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. അമരമ്പലം വില്ലേജിലെ വലിയ പീടികക്കല്‍ മുജീബിന്റെ മകന്‍ റിഷാല്‍ മുഹമ്മദ് (15) ആണ് കുതിര പുഴയില്‍ മുങ്ങി മരിച്ചത്.

വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും സുഹൃത്തുക്കളും നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുത്തു. മൃതദേഹം ഗവ:താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട്.

രാവിലെ 11മണിയോടെ ആണ് സംഭവം. പൂക്കോട്ടുംപാടം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് മരണപ്പെട്ട റിഷാല്‍.

 

 

 

Share news
error: Content is protected !!
Scroll to Top