ആവശ്യമായ ചേരുവകള്‍:-
ബീഫ് – ഒരു കിലോ, കഷണങ്ങളാക്കിയത്
എണ്ണ – നാലു വലിയ സ്പൂണ്‍
കടുക് – ഒരു ചെറിയ സ്പൂണ്‍
സവാള – രണ്ട് അരിഞ്ഞത്
പച്ചമുളക് – 10 അരിഞ്ഞത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് രണ്ടു വലിയ സ്പൂണ്‍
കറിവേപ്പില – രണ്ടു തണ്ട്
മല്ലിപ്പൊടി – മൂന്നു വലിയ സ്പൂണ്‍
ഗരംമസാലപ്പൊടി – ഒന്നര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- ഒരു ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
വിനാഗിരി – ഒരു വലിയ സ്പൂണ്‍
വെള്ളം – ഒരു കപ്പ്
തേങ്ങ- ഒന്ന്
പാകം ചെയ്യുന്ന വിധം:-
പ്രഷര്‍ കുക്കറില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില എന്നിവ ചേര്‍ത്തു നന്നായി വഴറ്റുക. ഇതില്‍ മല്ലിപ്പൊടി, ഗരംമസാലപ്പൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്, വിനാഗിരി എന്നിവ ചേര്‍ത്തു നന്നായി മൂപ്പിച്ച ശേഷം അല്‍പം വെള്ളം ചേര്‍ത്തു തിളപ്പിക്കണം.
വെള്ളം വറ്റിയ ശേഷം ബീഫ് ചേര്‍ത്തു നന്നായി വഴറ്റി യോജിപ്പിക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളം ഒഴിച്ച് പ്രഷര്‍ കുക്കര്‍ അടച്ചു വച്ചു വേവിക്കുക.
തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ് ഒന്നരക്കപ്പ് തേങ്ങ പാലെടുത്തു വയ്ക്കണം. ഇത് ഇറച്ചിയില്‍ ചേര്‍ത്തു തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങുക. ചൂടോടെ വിളമ്പാം.




