നാളെ ചെറിയ പെരുന്നാള്‍; ഇന്ന് മാംസവില്‍പന ശാലകള്‍ക്ക് ലോക്ക്ഡൗണില്‍ ഇളവ്

Small feast tomorrow; Discounts on lockdowns for butchers today

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •  

തിരുവന്തപുരം: സംസ്ഥാനത്ത് കോവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു മുതല്‍ ഞായറാഴ്ച വരെ അടച്ചിടാന്‍ തീരുമാനം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പെരുന്നാള്‍ പ്രമാണിച്ച് ഇന്ന് രാത്രി 10 മണിവരെ മാംസവില്‍പ്പനശാലകള്‍ക്ക് പ്രവര്‍ത്തിക്കാം. എന്നാല്‍ ഇവിടെങ്ങളില്‍ ഹോം ഡെലിവറി മാത്രമെ പാടുള്ളുവെന്നും നിര്‍ദ്ദേശമുണ്ട്.

കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് പള്ളികളിലോ ഈദ് ഗാഹുകളിലോ പെരുന്നാള്‍ നമസ്‌കാരം ഉണ്ടാകില്ല. പകരം വീടുകളില്‍ തന്നെ ചെറിയ പെരുന്നാള്‍ നമസ്‌കാരം നടത്തണമെന്ന് വിവിധ ഖാസിമാര്‍ പറഞ്ഞു.

കേരളത്തില്‍ വ്യാഴാഴ്ചയാണ് ചെറിയ പെരുന്നാള്‍. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് റംസാന്‍ മുപ്പത് പൂര്‍ത്തിയാക്കി വ്യാഴാഴ്ച ചെറിയ പെരുന്നാള്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്.

 

Share news
 • 1
 •  
 •  
 •  
 •  
 •  
 • 1
 •  
 •  
 •  
 •  
 •