Section

malabari-logo-mobile

രാജ്യസഭാ തിരഞ്ഞെടുപ്പ്; കർണാടകയിൽ 3 സീറ്റുകളിൽ കോൺഗ്രസിന് വിജയം, ഹിമാചലിൽ ‍ ബിജെപിക്ക് വിജയം

HIGHLIGHTS : Rajya Sabha Elections; Congress won 3 seats in Karnataka, BJP won in Himachal

ബെംഗളുരു: കർണാടകയിലെ നാല് രാജ്യസഭാ സീറ്റുകളിലേക്ക് മത്സരിച്ച മൂന്ന് കോൺഗ്രസ്സ്ഥാനാർഥികൾക്കും വിജയം. രണ്ട് സീറ്റിൽ വീജയം പ്രതീക്ഷിച്ച ബി ജെ പിജെ ഡി എസ് സഖ്യത്തിന് ഒരുസീറ്റിലേ ജയിക്കാനായുള്ളു. അജയ് മാക്കൻ, സയ്യിദ് നസീർ ഹുസൈൻ, ജി സി ചന്ദ്രശേഖർ എന്നീ മൂന്ന്കോൺഗ്രസ് സ്ഥാനാർഥികളും വിജയിച്ചപ്പോൾ ബി ജെ പിജെ ഡി എസ് സഖ്യത്തിൽ നാരായൺസഭണ്ഡാഗെയ്ക്ക് മാത്രമേ വിജയിക്കാനായുള്ളൂ. ജെ ഡി എസ്സിൽ നിന്നുള്ള എൻ ഡി സ്ഥാനാർഥി ഡികുപേന്ദ്രറെഡ്ഡി തോറ്റു.

ഇതിനിടെ വോട്ടെടുപ്പിൽ രണ്ട് ബി ജെ പി എം എൽ എമാർ കോൺഗ്രസിന് അനുകൂലമായി മറുകണ്ടം ചാടിയത്ബി ജെ പിജെ ഡി എസ് സഖ്യത്തിന് കനത്ത തിരിച്ചടിയായി. യശ്വന്ത് പുര എം എൽ എസ് ടി സോമശേഖർകോൺഗ്രസിന് ക്രോസ് വോട്ട് ചെയ്തു. യെല്ലാപൂർ എം എൽ ശിവറാം ഹെബ്ബാർ വോട്ടെടുപ്പിനെത്തിയതുമില്ല. വിപ്പ് ലംഘനത്തിന് രണ്ട് എം എൽ മാർക്കുമെതിരെ നടപടി എടുക്കാനൊരുങ്ങുകയാണ് ബി ജെ പി. 45 വോട്ടുകളാണ് ഓരോ സ്ഥാനാർഥിക്കും വിജയിക്കാൻ വേണ്ടിയിരുന്നത്. കുതന്ത്രങ്ങൾക്ക് മേൽജനാധിപത്യത്തിന്‍റെ വിജയമെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്‍റെ പ്രതികരണം.

sameeksha-malabarinews

വോട്ടുനില ഇങ്ങനെ: അജയ് മാക്കനും സയ്യിദ് നസീർ ഹുസൈനും 47 വോട്ട് വീതം ലഭിച്ചു. ജി സി ചന്ദ്രശേഖറിന്ലഭിച്ചത് 45 വോട്ടാണ്. ബി ജെ പിയുടെ നാരായൺസ ഭണ്ഡാഗെയ്ക്കും ലഭിച്ചത് 47 വോട്ട്. എന്നാൽ കുപേന്ദ്രറെഡ്ഡിക്ക് 36 വോട്ട് മാത്രമേ കിട്ടിയുള്ളൂ.

ഹിമാചല്‍ പ്രദേശ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിക്ക് അട്ടിമറി വിജയം. ബിജെപിസ്ഥാനാർത്ഥി ഹ‍ർഷ് മഹാജനോടാണ് കോണ്‍ഗ്രസ് സ്ഥാനാർത്ഥി അഭിഷേക് സിങ്‍വി തോറ്റത്. തുല്യവോട്ട്വന്നതിനിടെ തുടർന്ന് നറുക്കെടുത്ത് വിജയിയെ തീരുമാനിക്കുകയായിരുന്നു. 34- 34 വോട്ടുകള്‍ ഇരു പാർട്ടിക്കുംലഭിച്ചു. സാഹചര്യത്തിലായിരുന്നു നടുക്കെടുപ്പ് ആവശ്യമായി വന്നത്. അതേസമയം, ആറ് കോണ്‍ഗ്രസ്എംഎല്‍എമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ക്രോസ് വോട്ട് ചെയ്തു

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കോൺഗ്രസ് രംഗത്തെത്തി. നിയമവശം പരിശോധിക്കുമെന്ന്കോണ്‍ഗ്രസ് അറിയിച്ചു. 34 വോട്ട് ബിജെപി സ്ഥാനാർത്ഥിക്ക് കിട്ടിയെന്ന് പ്രതിപക്ഷ നേതാവ് ജയ്റാം ഠാക്കൂ‍റുംപ്രതികരിച്ചു. ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനം സുഖ്‍വിന്ദർ സിങ് സുഖു രാജിവെക്കണം. ഒറ്റ വർഷം കൊണ്ട്എംഎല്‍എമാർ മുഖ്യമന്ത്രിയെ കയ്യൊഴിഞ്ഞു. ഹിമാചലിലേത് നരേന്ദ്രമോദിയുടെയും അമിത് ഷായുടെയുംവിജയമാണെന്നും ജയ്റാം ഠാക്കൂർ‍ പറഞ്ഞു

തന്നില്‍ വിശ്വാസം അ‌ർപ്പിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് നന്ദിയെന്നായിരുന്നു കോൺ ഗ്രസ് സ്ഥാനാർത്ഥിഅഭിഷേക് മനു സിങ്‍വിയുടെ പ്രതികരണം

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!