Section

malabari-logo-mobile

രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്;ആരാധകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങണം

HIGHLIGHTS : Rajinikanth reassures not to enter politics

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തന്റെ വരവ് ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങണമെന്നും രജനീകാന്ത് പറഞ്ഞു.

തന്റെ ആരോഗ്യാവസ്ഥ മുന്‍നിര്‍ത്തിയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനില്ലെന്ന് തീരുമാനം എടുത്തത്. ഇക്കാര്യം വിശദീകരിച്ചതുമാണ്. ആ തീരുമാനത്തില്‍ മാറ്റമില്ലെന്നും വീണ്ടും വീണ്ടും സമരം നടത്തി തന്നെ സമ്മര്‍ദത്തിലാക്കി വേദനിപ്പിക്കരുതെന്നും രജനീകാന്ത് പുറത്തിറക്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.

sameeksha-malabarinews

രജനീകാന്ത് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍വാങ്ങിയതിനെതിരെ തമിഴകത്ത് ആരാധകരുടെ കനത്ത പ്രതിഷേധം തുടരുകയാണ്. ഈ സാഹചര്യത്തിലാണ് രജനീകാന്ത് ആരാധകരോട് അഭ്യര്‍ത്ഥനയുമായി വന്നിരിക്കുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!