ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം ആരംഭിച്ചു

മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം മലപ്പുറം വാറങ്കോട് ഇസ്ലാഹിയ സ്‌കൂളിന് സമീപമുള്ള ഷോപ്പിങ് കോംപ്ലക്‌സില്‍ ആരംഭിച്ചു. അഞ്ച് ദിവസങ്ങളിലായി ( ജനുവരി 10,11,12,13,14) നടക്കുന്ന പുസ്തകോത്സവം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. അറിവും അക്ഷരങ്ങളും മനുഷ്യനിലേക്കെത്തുമ്പോഴാണ് സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതെന്ന് ചടങ്ങില്‍ മന്ത്രി പറഞ്ഞു.

വായന സംസ്‌കാരത്തിന് ദിശാബോധം നല്‍കുന്ന മുഴുവന്‍ പ്രസാധകരും ഒന്നിക്കുന്നതാണ് മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി പുസ്തകോത്സവം.

ചടങ്ങില്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി, പ്രസാധകരായ  മണമ്പൂര്‍ രാജന്‍ ബാബു, കീഴാറ്റൂര്‍ അനിയന്‍ മാസ്റ്റര്‍, റഹിമാന്‍ കിടങ്ങയം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി  കെ.കെ ബാലചന്ദ്രന്‍, പ്രസിഡന്റ് എ ശിവദാസന്‍, ജോയിന്റ് സെക്രട്ടറി കെ.വി ബാലകൃഷ്ണന്‍, സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗങ്ങളായ എന്‍. പ്രമോദ് ദാസ്, അജിത്ത് കൊളാടി തുടങ്ങിയവര്‍ പങ്കെടുത്തു. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ നങ്ങേലി പുരസ്‌ക്കാര ജേതക്കളായ കൊണ്ടോട്ടി പാറമ്മല്‍ ഗ്രന്ഥാലയത്തെ പുരസ്‌ക്കാരം നല്‍കി മന്ത്രി ആദരിച്ചു.

 

Share news
error: Content is protected !!
Scroll to Top