തമിഴകത്ത് രജനികാന്ത് കഴിഞ്ഞാല്‍ പിന്നെ സ്ഥാനം ഉലകനായകന്‍ കമല്‍ ഹസന് തന്നെയാണ് ഇവര്‍ രണ്ട് പേരും ഒരു ചിത്രത്തില്‍ നായകനും പ്രതിനായകനും ആയി എത്തിയാല്‍ എന്തായിരിക്കും അവവസ്ഥ. ചിന്തിക്കാനൊന്നുമില്ല. അത് സംഭവിയ്ക്കുന്നു.
ഷങ്കര്‍ ഒരുക്കിയ എന്തിരന്റെ രണ്ടാം ഭാഗത്തില്‍ ആമിര്‍ഖാനായിരിയ്ക്കും രജനിയുടെ വില്ലന്‍ എന്നാണ് ആദ്യം വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ആമിര്‍ ചിത്രത്തില്‍ നിന്ന് പിന്മാറി. ഈ വേഷമാണ് കമല്‍ഹാസന്‍ ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. തമിഴില്‍ ഉള്‍പ്പടെ വന്‍ ആരാധക നിരയുള്ള താരമാണ് രജനീകാന്ത്. അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ വില്ലനായി അഭിനയിക്കാന്‍ മുന്‍നിര നായകന്‍മാര്‍ അല്‍പ്പമൊന്ന് മടിയ്ക്കും.
രജനീകാന്തും ഷങ്കറും മുംബൈയില്‍ കൂടിക്കാഴ്ച നടത്തിയെന്നും, എന്തിരന്റ രണ്ടാം ഭാഗത്തിന് വേണ്ടിയാണിതെന്നും ഗോസിപ്പുണ്ട്. എന്തിരനില്‍ ആദ്യം ഷങ്കര്‍ ഉദ്ദേശിച്ചിരുന്ന നായകന്‍ കമല്‍ ഹാസനായിരുന്നു. എന്നാല്‍ തിരക്കുകള്‍ മൂലം അദ്ദേഹം പിന്മാറിയിരുന്നു. സൂപ്പര്‍ താരങ്ങള്‍ ഒന്നിച്ചാല്‍ തമിഴ് സിനിമ ലോകം പ്രതീക്ഷിച്ച ബ്രഹ്മാണ്ഡ ചിത്രമാകും പിറവിയെടുക്കുക.




