ശക്തമായ മഴയും കാറ്റും;പരപ്പനങ്ങാടിയില്‍ മരം വീണു വീട് തകര്‍ന്നു

പരപ്പനങ്ങാടി: വീടിന് മുകളിലേക്ക് മരം വീണു. വീട് ഭാഗീകമായി തകര്‍ന്നു. അട്ടക്കുളങ്ങരയില്‍ തൊട്ടിയില്‍ സുബ്രഹ്മണ്യന്റെ വീടിന് മുകളിലേക്കാണ് മരം വീണത്.

മരം ഇലക്ട്രിക്ക് ലൈനിന് മുകളിലേക്ക് വീണ് ലൈന്‍ പൊട്ടിവീണു. ലൈന്‍ ഓഫായതിനാല്‍ വന്‍ദുരന്തമാണ് ഒഴിവായത്. മരം വീഴുന്ന ഒച്ച കേട്ട ഉടനെ വീട്ടിലുള്ളവര്‍ ഉടന്‍ തന്നെ പുറത്തേക്ക് ഇറങ്ങിപ്പോയതിനാല്‍ രക്ഷപ്പെടുകയായിരുന്നു.

ഇന്ന് രാവിലെ ശക്തമായ കാറ്റിലാണ് വീടിന് സമീപത്തെ തേക്ക് മരവും പ്ലാവും കമുകളും കടപുഴകി വീണത്.

Share news
error: Content is protected !!
Scroll to Top