Section

malabari-logo-mobile

പ്രീ-മാരിറ്റല്‍ ട്രെയിനിംഗ് പരിശീലകര്‍ക്ക് ദ്വിദിന ശില്‍പശാല

HIGHLIGHTS : മലപ്പുറം: സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റല്‍ പരിശീലന പരിപാടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റികള്‍ക്ക് ദ്വിദിന ...

മലപ്പുറം: സംസ്ഥാനത്തെ ന്യൂനപക്ഷക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന പ്രീ-മാരിറ്റല്‍ പരിശീലന പരിപാടിയുടെ തെരഞ്ഞെടുക്കപ്പെട്ട ഫാക്കല്‍റ്റികള്‍ക്ക് ദ്വിദിന പരിശീലന ശില്‍പശാല ആഗസ്റ്റ് മൂന്നിനും നാലിനും വളാഞ്ചേരി എം.ഇ.എസ് കെ.വി.എം. കോളേജില്‍ നടക്കുമെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. മൂന്നിന് രാവിലെ ഒമ്പതുമണിക്ക് രജിസ്ട്രേഷന്‍ ആരംഭിക്കും.
സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന ന്യൂനപക്ഷ യുവതി-യുവാക്കള്‍ക്കുളള പ്രീമാരിറ്റല്‍ പരിശീലനത്തിന് തിരഞ്ഞെടുത്തിട്ടുളള പരിശീലകര്‍ക്കാണു വര്‍ക്ക്ഷോപ്പ്. വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ചവര്‍ക്ക് നിര്‍ദ്ദിഷ്ട വിഷയങ്ങളില്‍ മികച്ച ട്രെയിനര്‍മാര്‍ പരിശീലനം നല്‍കും.
കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആരംഭിച്ച പരിപാടിയില്‍ ഏകദിന പരിശീലനം ലഭിച്ച ഫാക്കല്‍റ്റികള്‍ക്ക് വേണ്‍ണ്ടിയാണ് രണ്ടണ്‍ാംഘട്ട പരിശീലനം നടത്തുന്നത്. ഏകദിന പരിശീലനം മാത്രം ലഭിച്ചിട്ടുളള ഫാക്കല്‍റ്റികള്‍ രണ്‍ണ്ടാംഘട്ട പരിശീലനത്തിനായി ജില്ലകളിലെ അതത് സി.സി.എം.വൈ. പ്രിന്‍സിപ്പല്‍മാര്‍ക്ക് ആഗസ്റ്റ് 23 ന് അപേക്ഷ സമര്‍പ്പിച്ച് വിവരം ന്യൂനപക്ഷ ഡയറക്ടറേറ്റില്‍ അറിയിക്കണം. ദ്വിദിന പരിശീലനം ലഭിച്ചവര്‍ പരിപാടിയില്‍ പങ്കെടുക്കേണ്ടണ്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 04712302090, 04712300524.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!