പ്രിയങ്ക ഗാന്ധി വദ്ര കരുതല്‍ തടങ്കലില്‍

ലക്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വദ്രയെ പോലീസ് തടഞ്ഞു. ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിലും വെടിവെപ്പിലും മരിച്ചവരുടെ കുടുംബത്തെ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രിയെങ്കയെ പോലീസ് തടഞ്ഞത്. ഇതോടെ പ്രിയങ്ക റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് പ്രിയങ്കയെ കരുതല്‍ തടങ്കലിലെടുക്കുകയായിരുന്നു.

യു പിയിലെ സോന്‍ഭദ്രയില്‍ ബുധനാഴ്ച ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പത്തു പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കൂട്ടക്കൊലയ്ക്കിരയായവരുടെ കുടുംബത്തെ സമാധാനപൂര്‍വ്വം സന്ദര്‍ശിക്കാന്‍ പോയപ്പോഴായിരുന്നു തന്നെ തടഞ്ഞതെന്ന് പ്രിയങ്ക പറഞ്ഞു.

Share news
error: Content is protected !!
Scroll to Top