Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ ഡ്രൈനേജുകള്‍ അടഞ്ഞു;റോഡുകള്‍ വെള്ളത്തിനടിയില്‍

HIGHLIGHTS : പരപ്പനങ്ങാടി: മഴ ശക്തമായതോടെ പരപ്പനങ്ങാടിയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പരപ്പനങ്ങാടി നഗരത്തില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജുകളുടെ പ്...

പരപ്പനങ്ങാടി: മഴ ശക്തമായതോടെ പരപ്പനങ്ങാടിയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലായി. പരപ്പനങ്ങാടി നഗരത്തില്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി ഡ്രൈനേജുകളുടെ പ്രവൃത്തി പൂര്‍ത്തിയാകാതെ കിടക്കുന്നതാണ് ഈ അവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്. വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ റോഡിലേക്ക് പരന്നൊഴുകുകയാണ്.

ചെറിയ ഒരു മഴപെയ്താല്‍ പോലും നഗരത്തിലുള്‍പ്പെടെ വെള്ളം കയറുന്നത് കാല്‍നടയാത്രക്കാരെയും വാഹനയാത്രക്കാരെയും കച്ചവടക്കാരെയും ഏറെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഡ്രൈനേജ് പ്രവര്‍ത്തനം താറുമാറായതോടെ കോവിലകം റോഡ് ഉള്‍പ്പെടെയുള്ള താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറുകയാണ്. വരും ദിവസങ്ങളില്‍ മഴശക്തമായാല്‍ പലയിടങ്ങളിലും വീടുകളിലേക്ക് വെള്ളം കയറുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

sameeksha-malabarinews

നേരത്തെ ഇവിടെ പണിപൂര്‍ത്തിയാക്കാത്ത ഡ്രൈനേജില്‍ വീണ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴകനത്തതോടെ പലയിടത്തും റോഡ് ഏതാണെന്നോ ഡ്രൈനേജ് ഏതാണന്നോ അറിയാത്ത അവസ്ഥയിലാണ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ നടന്നുപോകുന്ന വഴിഅപകടക്കെണിയായിരിക്കുകയാണിവിടെ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!