Section

malabari-logo-mobile

മഴ : തിരുവനന്തപുരം ജില്ല ജാഗ്രതയില്‍, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടിയുടെയും ആന്റണി രാജുവിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു

HIGHLIGHTS : Rain: In Thiruvananthapuram district vigilance, a meeting was held under the leadership of Ministers V Sivankutty and Antony Raju to assess the sit...

തിരുവനന്തപുരം: മഴ കനത്തതോടെ തിരുവനന്തപുരം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രിമാരായ വി ശിവന്‍കുട്ടി,ആന്റണി രാജു എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്നു. തിരുവനന്തപുരം മേയര്‍ എസ് ആര്യ രാജേന്ദ്രന്‍, ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് – അഗ്‌നിശമന സേനാ- സേനാ വിഭാഗങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍ ഇനി പറയുന്നു. പാറ പൊട്ടിക്കുന്നതും മണ്ണെടുക്കുന്നതും താല്‍ക്കാലികമായി നിര്‍ത്തി വെക്കും. നാശനഷ്ടങ്ങള്‍ അടിയന്തരമായി തിട്ടപ്പെടുത്തും. ആവശ്യമെങ്കില്‍ കൂടുതല്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കും. വകുപ്പുകള്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുകയും അവയുടെ നമ്പറുകള്‍ പൊതു ജനങ്ങളിലേക്ക് എത്തിക്കാന്‍ നടപടിയെടുക്കുകയും ചെയ്യും. മരങ്ങള്‍ വീണാല്‍ ഉടന്‍ മുറിച്ചു മാറ്റാന്‍ നടപടിയുണ്ടാകും . വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ കണ്ടെത്തി വേണ്ട നടപടികള്‍ കൈക്കൊള്ളും. മത്സ്യത്തൊഴിലാളികള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നു എന്ന് ഉറപ്പുവരുത്തും. സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നത് തടയാന്‍ പോലീസ് നടപടികള്‍ കൈക്കൊള്ളും. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടിയെടുക്കും.

sameeksha-malabarinews

പോലീസ് – അഗ്‌നിശമന സേനാ- സേനാ വിഭാഗങ്ങള്‍ ജാഗ്രതയില്‍ ആണെന്ന് യോഗത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ അറിയിച്ചു. അത്യാവശ്യങ്ങള്‍ക്ക് അല്ലാതെ മലയോരങ്ങളിലൂടെ യാത്ര ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കും. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കാനും ആവശ്യമെങ്കില്‍ അവരെ മാറ്റി താമസിപ്പിക്കാനും തീരുമാനമായി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!