ദില്ലി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കന്നി റെയില്‍വെ ബജറ്റില്‍ കേരളത്തിന് കടുത്ത അവഗണന. 27 എക്‌സ്പ്രസ് ട്രെയ്‌നുകളും നിരവധി ഡമു,മെമു, പ്രീമിയര്‍, ടൂറിസ്റ്റ് ട്രെയ്‌നുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ഒന്നും കേരളത്തിന് കിട്ടിയില്ല. 9 അതിവേഗ പാതകള്‍ ഇന്ത്യയില്‍ വരാനിരിക്കുന്നതിലും കേരളം ലിസ്റ്റ് ചെയ്യപ്പെട്ടില്ല.
കിട്ടിയതാകട്ടെ മംഗലാപുരത്തിനപ്പുറത്തുള്ള ബൈന്ദൂര്‍ റോഡില്‍ നിന്നും കാസര്‍കോട്ടേക്കൊരു പാസഞ്ചര്‍ ട്രെയിന്‍ മാത്രം. മറ്റൊന്ന് കാഞ്ഞങ്ങാട്ടു നിന്നും പാണത്തൂരിലേക്ക് ഒരു സര്‍വ്വേയും മാത്രം. പ്രഖ്യാപിച്ച പുതിയ ട്രെയിനുകളും പുതിയ പാതകളും നരേന്ദ്ര മോദിയുടെ ഗുജാറാത്തിലൂടെയും റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡയുടെ കാര്‍ണാടകയിലും മാത്രമോടാനിരിക്കുന്നവയാണ്.
പാത ഇരട്ടിപ്പിക്കല്‍, ഓട്ടോ സിഗ്നലിങ്ങ്, ബാംഗ്ലൂരിലേക്ക് പുതിയ ട്രെയിന്‍, പാത വൈദ്യുതീകരണം, നഞ്ചന്‍കോട് നിലമ്പൂര്‍ പാത തുടങ്ങി നിരവധി അടിയന്തര ആവിശ്യങ്ങള്‍ കേരളം ഉയര്‍ത്തിയിരുന്നു
കഞ്ചിക്കോട് കോച്ച് ഫാക്്ടറിയെ കുറിച്ച് ഒരു പരാമര്‍ശം പോലുമില്ല
ചരിത്രത്തിലില്ലാത്ത ഈ അവഗണനയ്‌ക്കെതിരെ ശകതമായ പ്രതിഷേധമാണ് കേരളത്തിലുടനീളം ഉയരുന്നത്.
ലോകസഭയ്ക്ക് മുന്നില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തില്‍ നിന്നുള്ള എംപി മാര്‍ പ്രതിഷേധം തുടങ്ങിക്കഴിഞ്ഞു
.



