2014 റെയില്‍വേ ബജറ്റ്: വിദേശ, സ്വകാര്യ നിക്ഷേപത്തിന് വഴിതുറക്കുന്നു

raiway budget
ദില്ലി : നരേന്ദ്രമോദി സര്‍ക്കാരിന്റെ കന്നി റെയില്‍വേ ബജറ്റ് സദാനന്ദഗൗഡ ലോകസഭയില്‍ അവതരിപ്പിച്ചു. വിദേശ നിക്ഷേപം വന്‍തോതില്‍ സ്വീകരിക്കാനും സ്വാകര്യവല്‍ക്കരണത്തിന് പച്ചക്കൊടി കാണിക്കുന്നതുമാണ് ബജറ്റ്

ബജറ്റ് ഒറ്റനോട്ടത്തില്‍

ഭൂരിഭാഗം പുതിയ ട്രെയിനുകളുൂം ഗുജറാത്തിലും കര്‍ണാടകത്തിലൂടെയും  .നിരവധി സംസ്ഥാനങ്ങളെ കുറിച്ച് ഒരു പരാമര്‍ശം പോലും ബജറ്റിലില്ല

ചരക്കു നീക്കത്തിന് മുന്തിയ പരിഗണന.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

ലേകത്തെ ഒന്നാമത്തെ റെയില്‍വേ സര്‍വ്വീസായി ഇന്ത്യന്‍ റെയില്‍വേയെ ഉയര്‍ത്തും.

.58 പുതിയ ട്രെയിനുകള്‍ അവയില്‍ 27 എക്‌സ്പ്രസ്സ് ട്രെയിനുകളും പ്രീമിയര്‍ ടൂറിസ്റ്റ് ട്രെയിനുകളും

റെയില്‍വേയില്‍ വിദേശ നിക്ഷേപത്തെ പ്രേത്സാഹിപ്പിക്കും

മുംബൈയില്‍ നിന്ന് അഹമ്മദ്ബാദിലേക്ക് ആദ്യ ബുള്ളറ്റ് ട്രെയിന്‍

സ്ത്രീ യാത്രക്കാരുടെ സുരക്ഷിതത്തത്തിന് കൂടുതല്‍ പ്രാധാന്യം

9 അതിവേഗ പാതകള്‍ക്ക് തുക വകയിരുത്തും.

ഹൈസ്പീഡ് ട്രെയിനുകള്‍ക്കായി സര്‍ക്കാര്‍ സ്വകാര്യപങ്കാളിത്തം.

ക്ലീനിങ്ങ് ജോലികള്‍ ഔട്ട്‌സോര്‍സ് ചെയ്യുന്നു

പ്രധാന സ്റ്റേഷനുകളില്‍ ഫുഡ് കോര്‍ട്ടുകള്‍ വരുന്നു  ഫോണ്‍ വഴിയും എസ്എംഎസ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം

ഓണ്‍ലൈന്‍ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും.

വികലാംഗര്‍ക്ക്  പ്ലാറ്റ് ഫോമിലൂടെ സഞ്ചരിക്കാന്‍ ബാറ്ററി കാര്‍.
സത്രീ സുരക്ഷക്കായി 4,000 വനിതാ ആര്‍പിഎഫുകാരെ നിയമിക്കും.

പോസ്റ്റ് ഓഫീസുകള്‍ വഴി റെയില്‍വേ ടിക്കറ്റ് സാധാരണ ടിക്കറ്റും ഇനി ഓണ്‍ലൈന്‍വഴി ബുക്ക് ചെയ്യാം.

ട്രെയിനുകളുടെ വേഗത മണിക്കൂറില്‍ 200 കിമി

റെയില്‍വേ ഭൂമി കമേഴ്‌സ്യല്‍ ആവശ്യത്തിന്

കേരളത്തിന് ഒന്നും ലഭിച്ചില്ല. ബൈന്ദൂരില്‍ നിന്നും കാസര്‍കോട്ടേക്ക് ഒരു പാസഞ്ചര്‍ മാത്രം.
കാഞ്ഞങ്ങാട് പാണത്തൂര്‍ ലൈന്‍ സര്‍വ്വേക്ക് തുക വകയിരുത്തും

മെട്രോ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഇടനാഴികള്‍

എ കാറ്റഗറി സ്റ്റേഷനുകളിലും തിരഞ്ഞെടുക്കപ്പെട്ട ചില സ്റ്റേഷനുകളിലും സൗജന്യ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തും

ആളില്ലാത്ത ലെവല്‍ക്രോസുകള്‍ ഒഴിവാക്കും

റെയില്‍വേ ലൈന്‍ പരിശോധിക്കാന്‍ അള്‍ട്രാ ലൈറ്റ്

ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റ്

പഴങ്ങളും പാലും പച്ചക്കറികളും കൊണ്ടുപോകാന്‍ ട്രെയിന്‍
റെയില്‍വേ ബജറ്റ് ആധുനികതയെ ഉറ്റുനോക്കന്നതാണെന്ന്  നരേന്ദ്രമോദി അഭിപ്രായപ്പെട്ടു

 

 

 

Share news
error: Content is protected !!
Scroll to Top