മുംബൈ :മുന്‍ രാഷ്ട്രപതി പ്രതിഭാപാട്ടീലിന്റെ സഹോദരന്‍ കൊലപാതക കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. പ്രതിഭാപാട്ടീലിന്റെ ഇളയ സഹോദരനായ ഗജേന്ദ്രസിംഗ് പാട്ടീലാണ് കൊലപാതകത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മഹരാഷ്ട്രയിലെ കോണ്‍ഗ്രസ്സ് നേതാവ് പ്രൊഫ. വിജി പാട്ടീലിനെ കൊലപ്പെടുത്തിയതിന് പിന്നിലെ മുഖ്യ സൂത്രധാരകനായി പ്രവര്‍ത്തിച്ചത് ഗജേന്ദ്രസിംഗ് ആണെന്നാണ് സൂചന.
സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗജേന്ദ്രസിംഗിനെ സംശയിക്കുന്നത്.
മുംബൈയില്‍ നിന്നും 400 കിലോമീറ്റര്‍ അകലെയുള്ള ജല്‍ഗൗണില്‍ വെച്ച് വിജി പാട്ടീല്‍ സഞ്ചരിച്ച കാര്‍ ആക്രമിക്കുകയും തുടര്‍ന്ന് ഇദ്ദേഹത്തെ കുത്തികൊല്ലുകയുമായിരുന്നു. രാഷ്ട്രീയ കുടിപ്പകയുടെ പശ്ചാത്തലത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് നിഗമനം. കേസില്‍ രാജേന്ദ്രസിംഗിനെ സിബിഐ സംരക്ഷിക്കുകയാണെന്ന് വിജി പാട്ടീലിന്റെ ഭാര്യ രജനി പാട്ടീല്‍ ആരോപിച്ചിരുന്നു.




