അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കണം

ദില്ലി;  അകാരണമായി തീവണ്ടി വൈകിയാല്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേക്ക് ബാധ്യതയുണ്ടെന്ന് സുപ്രീംകോടത്. തീവണ്ടി വൈകിയതുമൂലം വിമാനയാത്ര മുടങ്ങിയ രാജസ്ഥാന്‍ സ്വദേശിയായ യാത്രക്കാരന് ദേശീയ ഉപഭോക്ത തര്‍ക്കപരിഹാര കമ്മീഷന്‍ നഷ്ടപരിഹാരം നല്‍കിയ ഉത്തരവ് ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. 35,000 രൂപയാണ് ദേശീയ ഉപഭോക്ത തര്‍ക്കപരിഹാര കമ്മീഷന്‍ വിധിച്ചത്.

അജ്മീറില്‍ നിന്നും ജമ്മുവിലേക്കുള്ള ട്രെയിന്‍ നാലുമണിക്കൂര്‍ വൈകിയതാണ് കേസിനാസ്പദമായ സംഭവം.

ട്രെയിന്‍ വൈകിയതിന് കാരണം വിശദീകരിക്കാന്‍ റെയില്‍വേക്ക് ആയില്ലെന്ന് പറഞ്ഞ സുപ്രീംകോടതി അധികൃതരുടെ കാരുണ്യത്തിലാകരുത് യാത്രക്കാര്‍ എന്നും ഓര്‍മ്മിപ്പിച്ചു.

ട്രെയിന്‍ വൈകുന്നത് സേവനത്തിന്റെ പോരായ്മയായി കരുനാവില്ലെന്നായിരുന്ന റെയില്‍വേക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുടെ വാദം. വൈകിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റെയില്‍വേ കോണ്‍ഫറന്‍സ് അസോസിയേഷന്‍ കോച്ചിങ് താരിഫിന്റ ചട്ടങ്ങളില്‍ പറയുന്നില്ലെന്നും അവര്‍ വാദിച്ചു.

എന്നാല്‍ ഇതു തള്ളിക്കൊണ്ട് ആരെങ്കിലും ഇതിന്റെ ഉത്തരാവദിത്വം ഏറ്റെടുത്തേ പറ്റു എന്ന നിരീക്ഷണമാണ് സുപ്രീംകോടതി നടത്തിയത്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top