HIGHLIGHTS : Railway ticket: Fare hike effective from today
ന്യൂഡല്‍ഹി റെയില്‍വേ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍. എ സി കോച്ചുകളില്‍ കിലോമീറ്ററിന് രണ്ട് പൈസയും എക്സ്പ്രസ്സ്/മെയില്‍ ട്രെയിനുകളില്‍ സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് ഒരുപൈസ വീതവും വര്‍ധിക്കും. നിരക്കു വര്‍ധനയുടെ പട്ടിക റെയില്‍വേ ബോര്‍ഡ് പുറത്തിറക്കി.

എ സി ത്രീടയര്‍, ചെയര്‍ കാര്‍, ടു ടയര്‍ എ സി, ഫസ്റ്റ് ക്ലാസ്സ് എന്നിവയിലെ ടിക്കറ്റിനാണ് രണ്ട് പൈസ വര്‍ധിപ്പിച്ചത്. സെക്കന്‍ഡ് ക്ലാസ്സ്, സ്ലീപര്‍ ക്ലാസ്സ് ടിക്കറ്റുകള്‍ക്ക് കിലോമീറ്ററിന് ഒരു പൈസ വീതമാണ് വര്‍ധന. ഓര്‍ഡിനറി നോണ്‍ എ സി ടിക്കറ്റുകള്‍ക്ക് 500 കി മീ വരെ ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാകില്ല.
അതിനു ശേഷമുള്ള 1,500 കി മീ വരെ അഞ്ച് രൂപയും 1,501 കിമീ മുതല്‍ 2,500 കി മീ വരെ 10 രൂപയും വീതം നിരക്ക് വര്‍ധിക്കും. 2,501 മുതല്‍ 3,000 കി മീ വരെ 15 രൂപയും വര്‍ധനയുണ്ടാകും. സബര്‍ബന്‍, സീസണ്‍ ടിക്കറ്റുകള്‍ക്കും നേരത്തെ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ക്കും നിരക്ക് വര്‍ധനയില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു