സ്നേഹത്തിൻ്റെ കൂട്ടായ്മയൊരുക്കി പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

HIGHLIGHTS : Alumni Association organizes a gathering of love at the Ramanattukara Paruthippara Sneha Theeram Old Age Home

രാമനാട്ടുകര: പരുത്തിപ്പാറ സ്നേഹ തീരം വൃദ്ധ സദനത്തിലെ താമസക്കാരെ ചേർത്തു നിർത്തി ചാലിയം ഉമ്പിച്ചി ഹാജി ഹയർ സെക്കൻ്ററി സ്കൂളിൽ നിന്നും 1981 ൽ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികളുടെ കൂട്ടായ്മ അലുംനി’81 ആണ് സ്നേഹത്തോടെ സ്നേഹ തീരത്ത് എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്.

വിവിധ സാഹചര്യങ്ങളിൽ കുടുംബങ്ങളിൽ നിന്നും ഉപേക്ഷിക്കപ്പെട്ട് നിരാലംബരായ മുപ്പതിലധികം പേരാണ് സ്നേഹതീരം ഭവനത്തിലുള്ളത്.

ഇവർക്കൊപ്പം ഒരു ദിവസം ചിലവഴിക്കാനാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ എത്തിയത്.

ഒരു ദിവസം മുഴവൻ ആടിയും പാടിയും പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്കൊപ്പം ചേർന്നു നിന്ന സ്നേഹ തീരത്തെ താമസക്കാർ ആനന്ദാശ്രുക്കൾ പൊഴിച്ചാണ് ഒടുവിൽ അവരെ യാത്രയാക്കിയത്.

പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയും വൃദ്ധ സദനത്തിലെ താമസക്കാരും ചേർന്നൊരുക്കിയ കലാവിരുന്ന് പരിപാടിക്ക് നിറപ്പകിട്ടേകി.

വൃദ്ധ സദനത്തിലെ താമസക്കാരുമായി പൂർവ്വ വിദ്യാർത്ഥികൾ സംവദിച്ചു.
നിറ കണ്ണുകളോടെയാണ് പലരും അനുഭവങ്ങൾ പങ്കുവെച്ചത്.

സ്നേഹ തീരം ചെയർമാൻ സിദ്ധീഖ് കോടമ്പുഴ ആമുഖ ഭാഷണം നടത്തി.

അലുംനി ’81 പ്രസിഡണ്ട് ടി.പി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി മോഹൻ ചാലിയം, യൂസഫ് അലി, എം.സി. സലീഖ, സ്നേഹ തീരം മാനേജർ കെ.രജീഷ്, കെ.എം. ഹസ്സൻകോയ, സി.കെ ഗിരീഷ്, കൃഷ്ണൻ പുഴക്കൽ, ദേവദാസ് തായാട്ട്, നന്ദൻ കാക്കാതിരുത്തി, പനക്കൽ രത്നാകരൻ, പി.കെ. അബ്ദുൾ സലാം, എ.പി.അസീസ്, കെ.പി. മനോജ്, സെൽമക്ക് അസീസ് തുടങ്ങിയവർ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!